കൊലക്കേസ് പ്രതിക്ക് കാമുകിക്കൊപ്പം കഴിയാന്‍ അവസരമൊരുക്കിയ പോലീസുകാര്‍ക്കെതിരെ കേസ്

ബാംഗ്ലൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കൊലക്കേസിലെ പ്രതിക്ക് കാമുകിക്കൊപ്പം സ്വകാര്യ ഹോട്ടലിൽ താമസിക്കാൻ ബെല്ലാരി പോലീസ് സൗകര്യം ഒരുക്കിയതായി റിപ്പോർട്ട്. കർണാടകയിലെ ധര്‍വാദിലാണ് സംഭവം. കർണാടക പോലീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രതിയായ ബച്ച ഖാനെ ധര്‍വാദ് കോടതിയിൽ ഹാജരാക്കാൻ ബെല്ലാരി പൊലീസ് ഇയാളോടൊപ്പം എത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് കാമുകിയെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് കാണാൻ പൊലീസ് ഏർപ്പാടാക്കി. ഇയാളോടൊപ്പമുണ്ടായിരുന്ന പോലീസുകാർ സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ബച്ചാ ഖാന്‍റെ കാമുകി ബെംഗളൂരുവിൽ നിന്ന് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് ഹോട്ടൽ മുറിയിൽ കാത്തിരിക്കുകയായിരുന്നു. നിയമം ലംഘിച്ച് പ്രതികൾക്ക് ആവശ്യമായ പിന്തുണ പൊലീസുകാർ നൽകുന്നുണ്ടെന്ന് അറിഞ്ഞ ഹുബ്ബള്ളിയിലെ ഗോകുല റോഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി തിരച്ചിൽ നടത്തുകയും ബച്ചാ ഖാനെ കസ്റ്റഡിയിലെടുക്കുകയും ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കെതിരെ കേസെടുക്കുകയും ചെയ്തു.

K editor

Read Previous

‘ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ഇല്ലായിരുന്നുവെങ്കില്‍ കൃഷ് ഉണ്ടാവില്ലായിരുന്നു’

Read Next

ദളിത് യുവാവിനെ ചെരുപ്പുകൊണ്ട് അടിച്ച് ഗ്രാമത്തലവന്‍ ; പ്രതിഷേധം ശക്തം