നഗരസഭാ 17-ാം വാർഡിൽപ്പെട്ട പ്രദേശത്ത് 7 പേർക്ക് കോവിഡ്

ജനം സമ്പർക്ക വ്യാപന ഭീതിയിൽ

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് നഗരസഭയിലെ 17-ാം വാർഡിൽ  കൊവ്വൽപ്പള്ളിക്ക് പടിഞ്ഞാറു ഭാഗത്ത്  2 കുടുംബങ്ങളിലായി 7 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ  പ്രദേശം രോഗവ്യാപന ഭീതിയിലായി.

17-ാം വാർഡിൽ  താമസക്കാരായ ക്വാർട്ടേഴ്സ് ഉടമയ്ക്കും കുടുംബത്തിനുമാണ് ആദ്യം കോവിഡ്  സ്ഥിരീകരിച്ചത്.  ഇവരെ 4 പേരെയും   ഉക്കിനടുക്ക മെഡിക്കൽ  കോളേജിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇവരുടെ കടയിൽ നിന്നും സാധനം വാങ്ങിയ യുവാവിനും  കോവിഡ് ബാധ സ്ഥിരീകരിച്ചത്.

യുവാവിന്  കോവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ ഭാഗമായി  നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ പിതാവ്, സഹോദരി,  എന്നിവർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.  ഇവരുടെ അയൽപക്കത്തുള്ളവരിൽ പലരും യുവാവിന്റെ  കുടുംബത്തിന്റെ സമ്പർക്കപ്പട്ടികയിലുണ്ട്.  സമ്പർക്കപ്പട്ടികയിലുള്ളവരിൽ  ചിലർ പൊതുസ്ഥലത്ത്  യഥേഷ്ടം കറങ്ങി നടക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്.

7 പേർക്ക്  രോഗം സ്ഥിരീകരിച്ച  പ്രദേശത്ത്  ആരോഗ്യ വകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.  പ്രദേശത്ത് പലർക്കും പനി ബാധിച്ചിട്ടുള്ളത് ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്.

LatestDaily

Read Previous

റാപിഡ് ടെസ്റ്റ് പരിശോധനയിൽ 2 പേർക്ക് കോവിഡ്

Read Next

കടകൾ രാത്രി 9 വരെ നഗരം കനത്ത സുരക്ഷയിൽ