റാപിഡ് ടെസ്റ്റ് പരിശോധനയിൽ 2 പേർക്ക് കോവിഡ്

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ ആലയി അംഗൻവാടിക്ക് സമീപം കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിൽ 2 പേർക്ക് കോവിഡ് പേസ്റ്റീവ് കണ്ടെത്തി.

മടിക്കൈ 15-ാം വാർഡിലും ജില്ലാശുപത്രി പരിസരങ്ങളിലും കോവിഡ് പടർന്നതോടെയാണ് കഴിഞ്ഞ ദിവസം ആലയിയിൽ സമ്പർക്ക രോഗികളെ കണ്ടെത്താനായി മടിക്കൈ പഞ്ചായത്തും മടിക്കൈ പ്രാഥമികാരോഗ്യ  കേന്ദ്രവും ചേർന്ന് റാപ്പിഡ് ആന്റിജൻ പരിശോധന നടത്തിയത്. 64 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 50 വയസ്സ് കഴിഞ്ഞ സ്ത്രീയിലും പുരുഷനിലുമാണ് രോഗം സ്ഥിരീകരിച്ചത്.

Read Previous

ഖുറാൻ വാഹനം പോയത് ഭട്കലിലേക്ക്

Read Next

നഗരസഭാ 17-ാം വാർഡിൽപ്പെട്ട പ്രദേശത്ത് 7 പേർക്ക് കോവിഡ്