കൊല്ലത്ത് പച്ചക്കറി കടയിലേക്ക് കൊണ്ടുവന്ന ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്

കൊല്ലം : കൊല്ലത്ത് പച്ചക്കറി കടയിലേക്ക് കൊണ്ടുവന്ന പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന അൻസാരി എന്നയാളുടെ കടയിലെ ചാക്കിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു ഉടുമ്പ്. അൻസാരിയും സുഹൃത്തുക്കളും ഏറെ പണിപെട്ട് ഉടുമ്പിനെ പിടികൂടി, പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഏകദേശം ഒരു മാസം പ്രായമുണ്ട്. കുളത്തൂപ്പുഴ കട്ടളപ്പാറ വനമേഖലയിൽ ഉടുമ്പിനെ തുറന്നുവിട്ടതായി അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.

ഇത് ഉടുമ്പുവിന്‍റെ ആൺകുഞ്ഞാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തിരുവനന്തപുരത്ത് നിന്നാണ് അഞ്ചലിലേക്ക് അൻസാരിയുടെ പച്ചക്കറികടയിൽ പച്ചമുളക് എത്തിച്ചത്. മുളക്ചാക്ക് വിൽപ്പനയ്ക്കായി അഴിച്ചപ്പോൾ‌ ചാക്കിൽ നിന്ന് ഉടുമ്പ് ചാടി റോഡിലേക്ക് പാഞ്ഞു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്‍റെ ടയറിന്‍റെ അടിയിലും കയറി. പിന്നീട് അൻസാരിയും സുഹൃത്തുക്കളും ഉടുമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

Read Previous

ലുസൈൽ സൂപ്പർ കപ്പ് കാണാൻ ഫാൻ ഐഡി നിർബന്ധം

Read Next

‘സ്വേച്ഛാധിപതികൾ വർധിക്കുന്നു; മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്നു’