യുവമോർച്ച മാർച്ചിൽ സംഘർഷം, കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കാഞ്ഞങ്ങാട് :  സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തിൽ അട്ടിമറി ആരോപിച്ച്  യുവമോർച്ച് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി , കാഞ്ഞങ്ങാട് ആർ .ഡി. ഒാഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

മാർച്ചിൽ വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ്  പങ്കെടുത്തത് പോലീസുമായി ശക്തമായ  ഉന്തും തള്ളുമുണ്ടായി  ആർഡി ഒാഫീസിന് മുന്നിൽ പ്രകടനത്തെ പോലീസ് തടഞ്ഞു . ഇൻസ്പെക്ടർ  മാരായ രഞ്ജിത്ത് രവീന്ദ്രൻ കെ.പി. ഷൈൻ , സബ് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ  പോലീസ് സുരക്ഷയൊരുക്കി.

പ്രകടനമെത്തിയ ഒരു യുവമോർച്ച. പ്രവർത്തകൻ പോലീസിനെ തള്ളിമാറ്റി ഒാഫീസിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷ പിന്നാലെ മറ്റ് ചിലപ്രവർത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ ആദ്യം പോലീസുമായി ഉന്തുംതള്ളുമുണ്ടായ പ്രവർത്തകർ റോഡിൽ വീണു കുറച്ചു സമയത്തേക്ക്  പോലീസുമായി മൽപ്പിടുത്തമുണ്ടായെങ്കിലും , പോലീസ് സംയമനം  പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങളൊഴിവായി

യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി  കാഞ്ഞങ്ങാട് താലൂക്ക് ഒാഫിസിലേക്കാണ് മാർച്ച് നടത്തിയത് .

മാർച്ച് പോലീസ് ഒാഫിസിന് മുന്നിൽ തടഞ്ഞു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ്സ്  സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷനായി.

സത്യയനാഥ് രാഗേഷ് പെരിയ സ്വരാജ് , ഇസ്മയിൽ ചിത്താരി , ഷുഹൈബ് , നവനീത് ചന്ദ്രൻ കോൺഗ്രസ്സ്് നേതാവ് എം. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു ആർഡി ഒാഫീസ് മാർച്ച് ബി. ജെ. പി  ജില്ലാജനറൽ സെക്രട്ടറി എ. വേലായുധൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസ്ഡന്റ് രാഹുൽ പരപ്പ ആധ്യക്ഷം വഹിച്ചു. ബി. ജെ. പി ജില്ലാവൈസ് പ്രസിഡന്റ് എം ബൽരാജ് , ജില്ലാകമ്മിറ്റിയംഗം എം. പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

LatestDaily

Read Previous

ഇനി കൊറോണയ്ക്കൊപ്പം ജീവിക്കാം

Read Next

ഖുറാൻ വാഹനം പോയത് ഭട്കലിലേക്ക്