ജലീലിനെതിരായ പരാതി ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷിക്കും

ന്യൂഡൽഹി: കെ.ടി ജലീൽ എംഎൽഎ നടത്തിയ വിവാദ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ ഡൽഹി പൊലീസ് നടപടി തുടങ്ങി. പരാതി, അന്വേഷണത്തിനായി സൈബർ ക്രൈം വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ഡൽഹി പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.

ബി.ജെ.പിയുടെ അഭിഭാഷകൻ ജി.എസ്. മണിയാണ് ഡൽഹി തിലക് മർഗ് പോലീസ് സ്റ്റേഷനിൽ കെ.ടി. ജലീലിനെതിരേ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ അന്വേഷണം നടത്തുകയോ മറ്റ് നടപടികളോ ഉണ്ടായില്ല. തുടർന്ന് ഡി.സി.പിക്ക് ജി.എസ് മണി പരാതി നൽകി. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസ് സൈബർ ക്രൈം വിഭാഗത്തിന് കൈമാറിയത്. പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണവും നിയമോപദേശവും ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് വിവരം.

Read Previous

‘മഹാൻ’ മലയാളത്തിലെടുത്താൽ നായകന്മാരായി മമ്മൂട്ടിയും ദുൽഖറും; കാർത്തിക് സുബ്ബരാജ്

Read Next

‘സിനിമകളുടെ പരാജയം എന്റെ തെറ്റ്, മറ്റാരെയും കുറ്റപ്പെടുത്താനില്ല’