ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അടുത്തെത്തിക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ 22 വാർഡുകൾ ഇത്തവണ വനിതകൾക്കാണ്.
21 വാർഡുകളിൽ പുരുഷ സംവരണമാണ്. മൊത്തം 43 വാർഡുകളാണ് നഗരസഭയിലുള്ളത്.,
ഓരോ നഗരസഭകളിലും എത്രവാർഡുകൾ വനിതകൾക്കാണെന്നും, എത്ര വാർഡുകൾ പുരുഷന്മാർക്കാണെന്നും ഇതിനകം പ്രഖ്യാപനം വന്നുകഴിഞ്ഞു.
പട്ടികജാതി സംവരണ വാർഡുകളും ജനറൽ വാർഡുകളും പ്രഖ്യാപിച്ചുകഴിഞ്ഞു. ജനറൽ വാർഡുകളിൽ പുരുഷ സ്ഥാനാർത്ഥികൾക്ക് മത്സരിക്കാമെങ്കിലും, സ്ത്രീ വാർഡുകളിൽ സ്ത്രീകൾ തന്നെയായിരിക്കണം സ്ഥാനാർത്ഥികൾ.
കേരളത്തിൽ നഗരസഭകൾ 87. കോർപ്പറേഷനുകൾ-6, ജില്ലാ പഞ്ചായത്തുകൾ -14, ഗ്രാമപഞ്ചായത്തുകൾ -941. ബ്ലോക്ക് പഞ്ചായത്തുകൾ – 152, പുതിയ വോട്ടർമാരെ ചേർക്കുന്ന തിരക്കിലാണ് രാഷ്്്ട്രീയപ്പാർട്ടികൾ.
അന്തിമ വോട്ടർ പട്ടിക സെപ്തംബർ 26ന് പ്രഖ്യാപിച്ചുകഴിയുന്നതോടെ, ജനങ്ങളും രാഷ്ട്രീയപ്പാർട്ടികളും തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് വീഴും, വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ആലോചനകൾ ഇപ്പോൾ തന്നെ ആരംഭിച്ചുകഴിഞ്ഞു.