കേരള സർവകലാശാലയുടെ സെനറ്റ് പ്രമേയത്തെ സ്വാഗതം ചെയ്ത് ഗവർണർ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ സെനറ്റ് പ്രമേയത്തെ സ്വാഗതം ചെയ്യുന്നെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമർശനങ്ങളോട് ശത്രുതയില്ല. പ്രമേയം പാസാക്കിയതിന്റെ നിയമസാധുത പരിശോധിക്കണമെന്നും ഗവർണർ പറഞ്ഞു.

സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു. കമ്മിറ്റിയുടെ നിയമനം പിൻവലിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നത് അപൂർവമാണ്.

സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് മൂന്നംഗ സമിതിക്ക് ഗവർണർ രൂപം നൽകിയത്. സെനറ്റ് പ്രതിനിധിയുടെ പേര് ലഭ്യമായാലുടൻ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.

K editor

Read Previous

സൗദിയിൽ കനത്ത മഴ ; വ്യാപക നാശനഷ്ടം

Read Next

തെലുങ്ക് സിനിമകൾ തിയറ്ററിൽ വന്ന് 8 ആഴ്ചകൾക്ക് ശേഷം മാത്രം ഒടിടി റിലീസ്