എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ച വാഹനം നിർത്താതെ പോയി

കാഞ്ഞങ്ങാട്  : വാഹന പരിശോധനയ്ക്കിടെ  എക്സൈസ് ഉദ്യോഗസ്ഥനെ  വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.

ഇന്നലെ പകൽ 11 മണിയോടെയാണ്  മാവുങ്കാലിൽ  വാഹന പരിശോധനയ്ക്കെത്തിയ  എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമമുണ്ടായത് . ക്സൈലോ വാഹനത്തിൽ മദ്യം കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ്  എക്സൈസ് ഹോസ്ദുർഗ്  റേഞ്ച് ഉദ്യോഗസ്ഥർ ഇന്നലെ മാവുങ്കാൽ മഞ്ഞംപൊതിക്കുന്നിന്  സമീപം പരിശോധനയ്ക്കെത്തിയത്.

അകത്ത്് മദ്യമുണ്ടെന്ന സംശയത്തെത്തുടർന്ന് കാർ എക്സൈസ് ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ  നിർത്താതെ പോകുകയും ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഒാഫീസിലെ സിവിൽ എക്സൈസ് ഒാഫീസർ നീലേശ്വരം സ്വദേശി മുരളിധരനെ തട്ടി വീഴ്ത്തുകയുമായിരുന്നു. വാഹനം ദേഹത്തു തട്ടി പരിക്കേറ്റ മുരളീധരനെ ജില്ലാശുപത്രിയിൽ  ചിക്ത്സയ്ക്ക്  വിധേയനാക്കി . മുരളിധരന്റെ പരാതിയിൽ വാഹനമോടിച്ചിരുന്നയാൾ ക്കെതിരെയാണ്  ഹോസ്ദുർഗ്   പോലീസ് കേസെടുത്തത്. വാഹനത്തിന് വേണ്ടി പോലീസ് തെരച്ചിൽ തുടരുകയാണ്.

LatestDaily

Read Previous

മൂലക്കണ്ടം കോളനിയിൽ 20 പേർക്ക് കോവിഡ്

Read Next

കാഞ്ഞങ്ങാട് നഗരസഭയിൽ 22 വാർഡുകളിൽ വനിതകൾ