ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സോനം കപൂർ

ബോളിവുഡ് നടി സോനം കപൂറിനും ഭർത്താവ് ആനന്ദ് അഹൂജയ്ക്കും ആൺകുഞ്ഞ് പിറന്നു. ഇന്നാണ് സോനം ആൺകുഞ്ഞിന് ജന്മം നൽകിയത്. ദമ്പതികൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്. 

സുന്ദരനായ ആണ്‍കുഞ്ഞിനെ ഞങ്ങൾ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഞങ്ങളെ പിന്തുണച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി പറയുന്നു. ഇതൊരു തുടക്കം മാത്രമാണ്. പക്ഷേ ഞങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറിയെന്ന് ഞങ്ങൾക്ക് അറിയാം. സോനം കപൂറും ആനന്ദും കുറിച്ചു. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ദമ്പതികൾക്ക് ആശംസകൾ നേർന്നു.

Read Previous

പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Read Next

ഓപ്പണ്‍ എയര്‍ ഡൈനിംഗ് അനുഭവവുമായി ‘ചാവോ കൊച്ചിന്‍’