ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കടകൾ രാവിലെ 7 മുതൽ 7 വരെ, നോർത്ത് കോട്ടച്ചേരി മുതൽ സ്മൃതി മണ്ഡപം വരെ വഴിയോര കച്ചവടം നിരോധിച്ചു.
കാഞ്ഞങ്ങാട് : ഒാണഘോഷത്തിന് നഗരത്തിൽ നിയന്ത്രണം കടുപ്പിക്കാൻ നഗരസഭാതാല കോവിഡ് കോർ കമ്മിറ്റി തീരുമാനിച്ചു.
കടകളുടെ പ്രവർത്തനം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ മാത്രമായിരിക്കും . നോർത്ത് കോട്ടച്ചേരി മുതൽ സ്മൃതി മണ്ഡപം വരെ വഴിയോക്കച്ചവടം നിരോധിക്കാനും കോർക്കമ്മിറ്റി തീരുമാനിച്ചു. വഴിയോരക്കച്ചവടം നടത്താൻ താൽപ്പര്യമുള്ളവർ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റുമായി നഗരസഭയെ സമീപിക്കണം . അലാമപ്പള്ളി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തായിരിക്കും വഴി വാണിഭക്കാർക്ക് സൗകര്യമൊരുക്കുന്നത്.
ബസ്സുകളുടെ പാർക്കിംഗ് അലാമിപ്പള്ളി ബസ്സ് സ്റ്റാന്റ് പരിസരത്തു മാത്രമായിരിക്കും . കടകൾക്ക് മുമ്പിൽ സാനിറ്റേഷൻ സംവിധാനങ്ങൾ നിർബ്ബന്ധമാണ്. ഒാട്ടോറിക്ഷകളും ടാക്സികളും കോട്ടച്ചേരി ബസ്സ് സ്റ്റാന്റിലും മറ്റു വാഹനങ്ങൾ നഗരസഭ ഏർപ്പെടുത്തിയ മറ്റു സ്ഥലങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ് പുറമെ നിന്നുള്ളവരുടെ പൂക്കച്ചവടം അനുവദിക്കില്ല. നാടൻ പൂവുകൾ അനുമതിയോടെ വിൽക്കാം , ചെയർമാൻ വി. വി. രമേശൻ കോർകമ്മി യോഗത്തിൽ അധ്യക്ഷനായി