കാഞ്ഞങ്ങാട്- നീലേശ്വരം നഗരസഭകൾ സംവരണ അധ്യക്ഷപ്പട്ടികയിൽ

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നാളിതുവരെ പട്ടികജാതി -പട്ടിക വർഗ്ഗ പ്രതിനിധികൾ അധ്യക്ഷ പദവി അലങ്കരിക്കാത്ത നഗരസഭകളുടെ പട്ടികയിൽ ഇക്കുറി കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭകളെ തദ്ദേശ സ്വയംഭരണ വകുപ്പ്  ഉൾപ്പെടുത്തി.

കാഞ്ഞങ്ങാട് – നീലേശ്വരം നഗരസഭകളിൽ അധ്യക്ഷ പദവി ഇത്തവണ വനിതകൾക്ക് സംവരണം ചെയ്തതാണെങ്കിലും,  സർക്കാർ ഈ രണ്ടു നഗരസഭകളുടെ അധ്യക്ഷപദവികൾ  പട്ടിക ജാതി സംവരണത്തിൽ ഉൾപ്പെടുത്തിയതിനാൽ, ഒന്നുകിൽ നീലേശ്വരം അല്ലെങ്കിൽ  കാഞ്ഞങ്ങട് നഗരസഭ അധ്യക്ഷ പദവി പട്ടിക ജാതി സംവരണമായി മാറിയേക്കും.

ജില്ലയിൽ മൂന്ന് നഗരസഭകളിൽ അധ്യക്ഷ പദവി  ഒന്നു കൂടി വരാൻ സാധ്യത കാഞ്ഞങ്ങാട് നഗരസഭയിലാവും. കാരണം പട്ടിക ജാതി വിഭാഗങ്ങൾ കൂടുതൽ അധിവസിക്കുന്ന നഗരസഭകളാണ് പട്ടിക ജാതി അധ്യക്ഷ പദവി പട്ടികയിൽ ഉൾപ്പെടുത്തുക. നീലേശ്വരം നഗരസഭയിൽ എസ്്സി  വിഭാഗം വിരളമാണ്.

സംസ്ഥാനത്തെ 87 നഗരസഭകളിൽ ഇതുവരെ  പട്ടികജാതി അധ്യക്ഷപദവി നൽകാത്ത നഗരസഭകളുടെ  പട്ടികകൾ  ഒരുങ്ങിക്കഴിഞ്ഞു. നറുക്കെടുപ്പിന് ശേഷം പട്ടിക ജാതി നഗരസഭ അധ്യക്ഷ സംവരണം തദ്ദേശ സ്വയം ഭരണ വകുപ്പ്  പ്രഖ്യാപിക്കും.

സപ്തംബർ 26-ന് തലസ്ഥാനത്ത് നടക്കുന്ന നറുക്കെടുപ്പിലാണ് സംസ്ഥാനത്തെ നഗരസഭ സംവരണ അധ്യക്ഷ പദവി പ്രഖാപിക്കുക.

കാസർകോട് നഗരസഭയിൽ വരുന്ന തിരഞ്ഞെടുപ്പിൽ ജനറൽ അധ്യക്ഷ പദവിയായതിനാൽ കാസർകോടിനെ മാറ്റി നിർത്തി കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകൾ സംവരണ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും.

ഇതിൽ നീലേശ്വരം  നഗരസഭയിൽ അധികം പട്ടികജാതി വിഭാഗ വോട്ടർമാർ കുറവായതിനാൽ ഒന്നു കൂടി സംവരണ അധ്യക്ഷയ്ക്കോ, അധ്യക്ഷനോ, പ്രാമുഖ്യം കാഞ്ഞങ്ങാട് നഗരസഭയ്ക്കാണ്.

പട്ടികജാതിക്കും പട്ടിക വർഗ്ഗത്തിനും സംവരണം ചെയ്ത അധ്യക്ഷ പദവികളുണ്ട്. ഇടുക്കി പോലുള്ള ജില്ലകളിൽ പട്ടിക വർഗ്ഗ (ട്രൈബൽ) വിഭാഗം  നഗരസഭാ അധ്യക്ഷൻമാർ ഇതിനകം നഗരം ഭരിച്ചു കഴിഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭയ്ക്കാണ് എസ്്സി സംവരണ പദവി നറുക്ക് വീഴുന്നതെങ്കിൽ, കാഞ്ഞങ്ങാട് നഗരസഭ ചെയർ പദവി ജനറൽ ആയി മാറും.

ജനറൽ പദവിയിൽ  എസ്്സി വിഭാഗത്തിൽപ്പെട്ട സ്ത്രീക്കോ പുരുഷനോ ചെയർ പദവി അലങ്കരിക്കേണ്ടി വരും.

LatestDaily

Read Previous

പുല്ലരിയുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

Read Next

കാഞ്ഞങ്ങാട് പുതിയ ബസ്്സ്റ്റാന്റ് കടമുറി ലേലത്തിൽ ഒത്തുകളി