ഗവർണർക്കെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർവകലാശാല സെനറ്റ് പ്രമേയം പാസാക്കി. വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു. സർവകലാശാലയുടെ പ്രതിനിധിയില്ലാതെ സമിതി രൂപീകരിച്ചത് ശരിയായ നടപടിയല്ലെന്നും സമിതിയുടെ നിയമനം പിൻവലിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം, സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ മൗനം പാലിച്ചു. സെനറ്റ് ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നത് അപൂർവമാണ്.

K editor

Read Previous

പത്രസമ്മേളനത്തിനിടെ മേശയിൽ കാൽവെച്ചു; ദേവരകൊണ്ടയുടെ ലൈ​ഗറിനെതിരെ ബഹിഷ്കരണാഹ്വാനം

Read Next

നെയ്‌വേലി കോര്‍പ്പറേഷനുമായുള്ള കരാറില്‍ നിന്ന് പിന്നോട്ടില്ലെന്ന് വൈദ്യുതി മന്ത്രി