ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?

ജൻഡർ ന്യൂട്രാലിറ്റി വിവാദത്തി എം കെ മുനീറിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്നുകാട്ടുകയാണെന്നും ലീഗിന്‍റെ പൊതുനിലപാടാണിതെന്ന് കരുതുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

“നിലവിൽ കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?” അദ്ദേഹം ചോദിച്ചു. മത മൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് എം.കെ മുനീര്‍ എംഎൽഎ ആരോപിച്ചിരുന്നു. മത വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. “ആണ്‍കുട്ടികൾ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ പോക്സോ കേസ് എടുക്കുന്നതെന്തിനാണ്? ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും” എം.കെ മുനീർ പറഞ്ഞു.

K editor

Read Previous

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ തീപിടിത്തം

Read Next

പത്രസമ്മേളനത്തിനിടെ മേശയിൽ കാൽവെച്ചു; ദേവരകൊണ്ടയുടെ ലൈ​ഗറിനെതിരെ ബഹിഷ്കരണാഹ്വാനം