നാല് ദിവസത്തിനൊടുവില്‍ സമരത്തിൽ വിജയം നേടി സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍

തിരുവനന്തപുരം: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഡെലിവറി ഏജന്‍റുമാർ തിരുവനന്തപുരത്ത് നടത്തിയ 4 ദിവസത്തെ സമരത്തിന് ഒടുവിൽ വിജയം.
ദൈനംദിന വരുമാനം ഗണ്യമായി കുറയ്ക്കുകയും ഇൻസെന്‍റീവ് പേയ്മെന്‍റുകളിൽ മാറ്റം വരുത്തുകയും വിശദീകരണമില്ലാതെ ഏത് സമയത്തും തൊഴിലാളികളെ പിരിച്ചുവിടാമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുകയും ചെയ്തതുൾപ്പെടെ മാനേജ്മെന്‍റ് നടപ്പാക്കിയ “പരിഷ്കാരങ്ങൾ”ക്കെതിരെയാണ് ഡെലിവറി ഏജന്‍റുമാർ കഴിഞ്ഞ 4 ദിവസമായി പ്രതിഷേധിച്ചത്.

ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്. മാനേജ്മെന്‍റിനെതിരായ അനിശ്ചിതകാല സമരം നാലാം ദിവസം വിജയകരമാവുകയായിരുന്നു. വെള്ളിയാഴ്ച അഡീഷണൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം, സൊമാറ്റോയുടെ പ്രതിനിധികൾ ഡെലിവറി ഏജന്‍റുമാരുടെ മിക്ക ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സമ്മതിച്ചു.

Read Previous

സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി; പൊലീസ് കേസെടുത്തു

Read Next

പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളം കൂട്ടി മന്ത്രി ശിവന്‍കുട്ടി