അബൂദാബി: സ്വന്തം ശരിരം കൊറൊണ വാക്സിൻ പരീക്ഷണത്തിന് വിട്ട് കൊടുത്ത് അബൂദാബിയിൽ ബിസിനസ്സ് ചെയ്യുന്ന കൊളവയൽ സ്വദേശി റാഷിദ്. അബൂദാബിൽ നടക്കുന്ന ലോകത്തിലെ ആദ്യത്തെ ഫേസ് 3 കോവിഡ് 19 വാക്സിൻ പരിക്ഷണത്തിൽ റാഷിദ് പങ്കെടുത്തു.
രണ്ട് ഡോസുകളാണ് വാക്സിൻ പരിക്ഷണത്തിൽ നടക്കുന്നത് ‘ഒന്നാം ഘട്ട പരിക്ഷണം കഴിഞ്ഞു. അടുത്ത പരിക്ഷണത്തിനായി കാത്തിരിക്കുകയാണ് റാഷിദ് ‘ 2-6 മാസക്കാലം വരെ നിണ്ട് നിൽക്കുന്ന പരിക്ഷണമാണ് നടക്കുന്നത്.
കൊളവയൽ മലഞ്ചരക്ക് വ്യാപാരിയായ അബ്ദുൽ റഹിമാൻ പനത്തടിയുടെ പെങ്ങളുടെ മകനാണ് റാഷിദ് നാട്ടിലെ സാമൂഹ്യ പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാൻ ഈ വാക്സിൻ പരിക്ഷണത്തിന് വിധേയായതിനാൽ നാടിന് തന്നെ അഭിമാനമായിരിക്കുകയാണ്