ഓണാമാഘോഷിക്കാം: പോലീസ് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് കടയുടമകൾ ഉറപ്പാക്കണം

കാഞ്ഞങ്ങാട്: കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പോലീസ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

നിബന്ധനകൾ പാലിക്കുന്നുെണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത കടയുടമകൾക്കാണെന്ന് പോലീസ് ഓർമ്മിപ്പിക്കുന്നു.

ഒരേസമയം  ആറുപേരിൽ കൂടുതൽ ആളുകൾ കടക്കകത്ത് ഉണ്ടാവാൻ പാടില്ല. കൂടുതൽ ആളുകൾ എത്തിയാൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തേണ്ടതാണ്. വാഹനങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിർത്തുക.

മാറ്റക്കറ്റുകളിലും, കടകളിലും എത്തുന്നവർ മാസ്ക്കുകൾ ധരിക്കേണ്ടതും സാനിറ്റൈസർ   യഥാസമയം ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. കടക്ക് പുറത്ത് നിൽക്കുന്നവർ ശാരീരിക അകലം പാലിച്ച് ക്യൂ നിൽകുക. വഴിയോര കച്ചവടക്കാർ അവർക്കനുവദിച്ച സ്ഥലങ്ങളിലും സമയക്രമം പാലിച്ചും മാത്രം കച്ചവടം നടത്തുക. ശാരീരിക അകലം പാലിക്കാതെ ആളുകൾ കൂട്ടം നിൽക്കാൻ പാടില്ല. വഴിയോരക്കച്ചവടക്കാരും സാനിറ്റൈസർ ലഭ്യമാക്കണം.

കണ്ടെയിൻമെന്റ് സോണുകളിൽ യാതൊരു തരത്തിലുള്ള  ഇളവുകളും ഉണ്ടായിരിക്കുന്നതല്ല. ഓണാഘോഷ പരിപാടികൾ വീട്ടിലിരുന്ന് ഓൺലൈനിൽ കാണാൻ പാകത്തിലുള്ള കലാപരിപാടികളായിരിക്കണം സംഘടനകൾ നടത്തേണ്ടത്. ക്ലബ്ബുകളുടെയും മറ്റും പരിസരത്ത് ആളുകൾ ഒത്തുകൂടിയിരിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല.

പൊതുനിരത്തുകളിൽ ആഘോഷങ്ങൾ അനുവദിക്കില്ല. അകലം പാലിച്ചും, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചും,  ജനങ്ങൾ  പക്വതയോടെ പെരുമാറേണ്ടതാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് പരാതിക്കാർക്ക് ഇനി കോടതിയിൽ പോകാം

Read Next

യു.എ.ഇ. കോവിഡ് 19 വാക്സിൻ പരിക്ഷണത്തിന് കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി