ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ജാവേദ് അക്തര്‍

ന്യൂ ഡൽഹി: 2002ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ സമൂഹത്തിൽ സ്വതന്ത്ര്യരായി നടക്കുന്നതിനെതിരെ എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഓഗസ്റ്റ് 15നാണ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
‘അഞ്ച് മാസം ഗർഭിണിയായ ഒരു സ്ത്രീ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു, അവരുടെ കുടുംബാംഗങ്ങളെ കൊന്നു. ഇപ്പൊൾ അതേ കേസിലെ 11 പ്രതികളും സമൂഹത്തിൽ സ്വതന്ത്രരായി നടക്കുകയാണ്. അവരെ പൂമാലയിട്ട് ആളുകൾ സ്വീകരിക്കുന്നു. ഒരിക്കലും സത്യം മറച്ചുവെക്കരുത്. ആലോചിക്കൂ. ഈ സമൂഹത്തിന് ശരിക്കും എന്തോ പ്രശ്‌നമുണ്ട്’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Previous

ആവിക്കല്‍തോട് സമരത്തിന് പിന്തുണയുമായി യുഡിഎഫ്

Read Next

മത്സ്യത്തൊഴിലാളികളുടെ സമരം തുടരും; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും