പാ രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗര്‍ഗിരതു’; റിലീസ് തീയതി പ്രഖ്യാപിച്ചു

കാളിദാസ് ജയറാം, ദുഷരാ വിജയന്‍, കലൈയരസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരതു’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 31ന് തീയേറ്ററുകളിലെത്തും. നിരവധി പുതുമുഖങ്ങളെ അണിനിരത്തി എത്തുന്ന ചിത്രം വ്യത്യസ്ത റൊമാൻസുകളെക്കുറിച്ച് സംസാരിക്കുന്നു. നാടകപശ്ചാത്തലത്തില്‍ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘സര്‍പ്പാട്ട പരമ്പര’യ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹെറ്ററോനോര്‍മറ്റിവ് ആഖ്യാനങ്ങൾക്ക് പുറത്ത് നിൽക്കുന്ന ഒരു അവതരണമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന് പിന്നിൽ സമൂഹം സൃഷ്ടിക്കുന്ന കഥകളിലേക്ക് സിനിമ പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നു.

പാ രഞ്ജിത്ത് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിഷോർ കുമാറാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അരിവു, ഉമാദേവി എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നവാഗതയായ തെന്മയാണ്.

Read Previous

കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്

Read Next

കെ.ടി ജലീലിന്റെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ വീണ്ടും പരാതി