ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹിന്ദി സിനിമയ്ക്കെതിരായ ബഹിഷ്കരണ ആഹ്വാനം ശക്തമാവുകയാണ്. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ബഹിഷ്കരണ ഭീഷണിയിലാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി തപ്സി പന്നു. ഹിന്ദി സിനിമകൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ തമാശയായാണ് താൻ കാണുന്നതെന്ന് താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ദൊബാരയുടെ പ്രമോഷന്റെ ഇടയിലായിരുന്നു താരത്തിന്റെ പ്രതികരണം.
എല്ലാ ദിവസവും ബഹിഷ്കരണ ആഹ്വാനങ്ങളും ട്രോളുകളും ഉണ്ടായാൽ അത് ആരെയും ബാധിക്കില്ല. അത് കൊണ്ട് ഒരു ഉപയോഗവും ഇല്ലാതാകും. മറ്റുള്ളവർക്ക് എങ്ങനെയെന്ന് പറയാൻ കഴിയില്ല. എന്നാൽ എനിക്കും അനുരാഗിനും ഇത് ഇപ്പോൾ തമാശയാണ്, തപ്സി പന്നു പറഞ്ഞു.
പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ അവർ പോയി സിനിമ കാണും. ഇഷ്ടപ്പെട്ടില്ലെങ്കിൽ പോകില്ല. എന്നാൽ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നത് പ്രേക്ഷകരുടെ ബുദ്ധിയെ വിലകുറച്ച് കാണുന്നതിന് തുല്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.