കോവിഡ്: കാഞ്ഞങ്ങാട്ട് ഒരു മരണം

കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച്  ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് അരയി സ്വദേശി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടു.

അരയി പാലക്കാൽ സ്വദേശി എം. ജീവൈക്യനാണ് 68, ഇന്നലെ രാത്രി 11 മണിയോടെ  മെഡിക്കൽ കോളേജാശുപത്രിയിൽ മരണപ്പെട്ടത്.

നടുവേദനയെത്തുടർന്ന് ജൂലൈ 3-നാണ് ഇദ്ദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

സർജിക്കൽ വാർഡിൽ ചികിത്സയിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 6-ന് ജീവൈക്യന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

തുടർന്ന് ജില്ലാശുപത്രിയിലെ കോറോണ സെല്ലിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് കാര്യമായി മറ്റ് രോഗങ്ങളൊന്നുമുണ്ടായിരുന്നില്ല.

ആഗസ്റ്റ് 13-ാം തീയ്യതി ശ്വാസതടസ്സമനുഭവപ്പെട്ട ജീവൈക്യന് ഓക്സിജൻ  സ്വീകരിക്കുന്നതിനിടയിൽ ശ്വാസതടസ്സമനുഭവപ്പെട്ടതായി  ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ഇതേ സ്ഥി മാറ്റമില്ലാതെ തുടർന്നതോടെ രോഗിയെ  പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു.

15-ാം തീയ്യതി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, ആരോഗ്യസ്ഥിതി വഷളായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു.

പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ചെറുവത്തൂർ കാരിയിലെ അപ്പുവിന്റെ ചെറുമകനാണ് മരണപ്പെട്ട ജീവൈക്യൻ.

ഭാര്യ ജാനകി. ഏകമകൻ. ജിതിൻ സഹോദരങ്ങൾ: ഭാർഗ്ഗവി, വൈദേഹി, കൃഷ്ണൻ, രോഹിണി, വനജാക്ഷി. പരേതരായ കരുണാകരൻ- ജാനകി മാതാപിതാക്കൾ.

Read Previous

പോലീസ് മേധാവിക്ക് എതിരെ വാട്ട്സപ്പ് ക്ലാർക്കിനെതിരെ അന്വേഷണം

Read Next

പാലക്കുന്ന് ക്ഷേത്ര മുൻ ജനറൽ സെക്രട്ടറി ടി. വി. കണ്ടൻ അന്തരിച്ചു