നടന്‍ റഹ്മാന്റെ മകൾ റുഷ്‌ദയ്‌ക്ക് ആൺ കുഞ്ഞ് ജനിച്ചു

നടൻ റഹ്മാന്‍റെ മകൾ റുഷ്ദ റഹ്മാന് ആൺകുഞ്ഞ് പിറന്നു. റുഷ്ദ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ ഒരു ആൺകുഞ്ഞിന് ജൻമം നൽകിയിട്ടുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും റുഷ്ദ പറയുന്നു. ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ റുഷ്ദയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കൊല്ലം സ്വദേശി അൽത്താഫ് നവാബിനെ റുഷ്ദ വിവാഹം കഴിച്ചത്.

Read Previous

ഒമാനിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Read Next

യൂത്ത് കോൺഗ്രസ് പ്രവർത്തകന് കാപ്പ ചുമത്താൻ നീക്കം; വിമർശനവുമായി വി.ഡി സതീശൻ