ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിന്‍റെ റാങ്ക് ലിസ്റ്റ് മരവിപ്പിച്ച ചാൻസലർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിൽ അനിശ്ചിതത്വം. വൈസ് ചാൻസലർ ഇന്ന് കോടതിയിൽ ഹർജി നൽകില്ലെന്നാണ് വിവരം.
എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം മാത്രം ഹർജി നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. റാങ്ക് ലിസ്റ്റിൽ വിശദീകരണം തേടിയ ഗവർണർ വി.സിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകിയേക്കില്ലെന്നാണ് സൂചന.
പ്രിയ വർഗീസിന്‍റെ റാങ്ക് ലിസ്റ്റ് മരവിപ്പിക്കാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. വൈസ് ചാൻസലർ വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകാനാണ് തീരുമാനമെടുത്തത്. വി.സിക്ക് ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് വെള്ളിയാഴ്ച വിശദീകരണം നല്‍കാനും തീരുമാനിച്ചിരുന്നു. ഇതും ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന.