സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സെഷൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. വിധിയിലെ വിവാദ പരാമർശങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. വിവാദ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെടും.

ജാമ്യം അനുവദിച്ചതല്ല, കോടതിയുടെ നിരീക്ഷണങ്ങളാണ് അപ്പീൽ നൽകാനുള്ള കാരണം. കോടതിയുടെ പരാമർശങ്ങൾ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഹൈക്കോടതിയിൽ ഹർജി നൽകും.

പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. ഇത് നിയമപരമായി ഒരുതരത്തിലും സാധൂകരിക്കാനാകുന്നതല്ലെന്ന നിലപാടാണ് സര്‍ക്കാരിന്.

K editor

Read Previous

‘മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെ ഓര്‍മവരും, മമ്മൂട്ടി അങ്കിളിനെ പോലെ’

Read Next

പാസ്സ്‌പോർട്ട് ഇനി പുതിയ രൂപത്തിൽ? ഇ-പാസ്സ്പോർട്ടുകൾ ഈ വർഷം തന്നെയെന്ന് സൂചന