സ്‌കൂളുകളിലും കോളജുകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

കർണാടക: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും എല്ലാ ദിവസവും രാവിലെ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കർണാടക വിദ്യാഭ്യാസ നിയമത്തിലെ സെക്ഷൻ 133 (2) പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്.

ഇത് സംബന്ധിച്ച് ഉത്തരവ് നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ ചില പ്രൈമറി, സെക്കൻഡറി സ്കൂളുകൾ രാവിലെ അസംബ്ലിയില്‍ ദേശീയഗാനം ആലപിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

പരാതിയെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ ബന്ധപ്പെട്ട സ്കൂളുകൾ സന്ദർശിക്കുകയും രാവിലെ സ്കൂളുകളിൽ ദേശീയഗാനം ആലപിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

K editor

Read Previous

ചരിത്രത്തില്‍ ആദ്യമായി യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും

Read Next

ഇന്ത്യ-ചൈന ബന്ധം ഏറ്റവും ദുഷ്‌കരമായ ഘട്ടത്തില്‍: എസ്.ജയശങ്കര്‍