കാഞ്ഞങ്ങാട്: അറുപതുകാരന്റെ ആത്മഹത്യയ്ക്ക് കാരണം കനത്ത സാമ്പത്തിക ബാധ്യത.
കൊവ്വൽപ്പള്ളി കല്ലഞ്ചിറയിൽ തൂങ്ങി മരിച്ച ചീമേനി സ്വദേശി ഭാസ്കരന്റെ മരണകാരണം സാമ്പത്തിക ബാധ്യത മൂലമാണെന്നാണ് പോലീസ് നൽകുന്ന വിവരം.
ചീമേനിയിൽ നേരത്തെ കള്ള്ഷാപ്പ് നടത്തിയിരുന്ന ഇദ്ദേഹം കൊവ്വൽ സ്റ്റോറിലായിരുന്നു താമസം.
ഓഗസ്റ്റ 19 ന് കാണാതായ ഇദ്ദേഹത്തെ 22-ന് സന്ധ്യയ്ക്കാണ് കൊവ്വൽപ്പള്ള കല്ലഞ്ചിറ പത്തായപ്പുരയ്ക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം മകന്റെ ഭാര്യയുടെ സ്വർണ്ണം ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. ഇതിന് പുറമെ പെരിയ സ്വദേശിയുമായി സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പണയം വെച്ച സ്വർണ്ണം മകന്റെ ഭാര്യ തിരികെ ആവശ്യപ്പെട്ടതോടെയാണ് ഗത്യന്തരമില്ലാതെ ഇദ്ദേഹം ജീവനൊടുക്കിയത്.