ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി

കൊളംബോ: ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി. ‘കടു​ഗണ്ണാവ ഒരു യാത്ര’ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.

കൊളംബോയിലും കഡുഗണ്ണാവയിലുമായാണ് ചിത്രീകരണം നടന്നത്. ഷൂട്ടിങ്ങിന് ശ്രീലങ്കൻ സർക്കാരിന്റെ സഹകരണം ഉണ്ടായിരുന്നു. ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ സർക്കാർ പ്രതിനിധിയായി മമ്മൂട്ടിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍റെയും അന്വേഷണം അദ്ദേഹം പ്രത്യേകം അറിയിച്ചു. കൂടുതൽ സിനിമകളുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി ദിനേശ് ഗുണവർധന മമ്മൂട്ടിയുമായി ഫോണിൽ സംസാരിച്ചു. ശ്രീലങ്ക കേരളത്തെ സഹോദര സംസ്ഥാനമായാണ് കാണുന്നതെന്ന് ദിനേശ് ഗുണവർധന മമ്മൂട്ടിയോട് പറഞ്ഞു. ശ്രീലങ്കയിലെ നിലവിലെ സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണത്തിന് എത്തിയതിന് പ്രധാനമന്ത്രി മമ്മൂട്ടിയോട് നന്ദി പറഞ്ഞു.

K editor

Read Previous

മലയാള സിനിമയിൽ ദുബായിലെ പാക്കിസ്ഥാൻ മോഡൽ അരങ്ങേറ്റം കുറിച്ചു

Read Next

യുസ്‍വേന്ദ്ര ചെഹലും ധനശ്രീ വർമയും വേർപിരിയുന്നുവെന്ന് വ്യാജവാർ‌ത്ത