കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് യൂറിയ കലര്‍ത്തിയ പാല്‍ പിടികൂടി

പാലക്കാട്: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നടത്തിയ റെയ്ഡിലാണ് മായം കലർന്ന പാൽ പിടികൂടിയത്. 12,750 ലിറ്റർ പാലാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി.

തമിഴ്നാട്ടിൽ നിന്നാണ് പാൽ കൊണ്ടുവന്നത്. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനാണ് യൂറിയ കലർത്തുന്നത്. ക്ഷീരവികസന വകുപ്പാണ് പരിശോധന നടത്തിയത്.

Read Previous

വെജിറ്റേറിയൻ ഭക്ഷണത്തിൽ ചിക്കൻ പീസുകൾ; സ്വിഗ്ഗിക്കെതിരെ തമിഴ് സിനിമാ ഗാനരചയിതാവ്

Read Next

രാജ്യത്ത് തുടർച്ചയായ 82ാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല