ഷൂട്ടിങ് സെറ്റിൽ അപകടം ; നടൻ നാസറിന് പരിക്ക്

തെലങ്കാന: ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ പ്രശസ്ത നടൻ നാസറിന് പരിക്ക്. തെലുങ്കാന പോലീസ് അക്കാദമിയിൽ സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

സായാജി ഷിൻഡെ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവർക്കൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ തമിഴ്നാട്ടിലെ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്‍റെ പ്രസിഡന്‍റാണ് നാസർ.

Read Previous

പ്രിയ വർഗീസിന്‍റെ നിയമനം ; ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ്

Read Next

അഗസ്ത്യനെത്തുന്നു ; പ്രതീക്ഷയോടെ അറബ് നാട്