ഞാനും അത്ര മോശമല്ല: വിദ്യാ ബാലന്‍

Vidya Balan

ബോളിവുഡിലെ നായിക സങ്കൽപ്പങ്ങളെ മുഴുവന്‍ മാറ്റിമറിച്ചുകൊണ്ടായിരുന്നു മലയാളിയായ വിദ്യാബാലന്‍ സിനിമയിലെത്തിയത്.

സീറോ സൈസ് നായികമാര്‍ക്കിടയിലേക്ക് അൽപ്പം തടിയുമായെത്തി ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തു വിദ്യ.

ശകുന്തള ദേവിയാണ് വിദ്യ ഒടുവില്‍ അഭിനയിച്ച ചിത്രം. ഇന്ത്യയിലെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതമാണ് വിദ്യ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്.

ശകുന്തളയെപ്പോലെ ജീനിയസ് അല്ലെങ്കിലും പഠനത്തില്‍ താനും അത്ര മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട് വിദ്യ. അതും പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍. ഡിസ്റ്റിംഗ്ഷനോടെ പാസായ വിദ്യ തന്‍റെ മാര്‍ക്ക് ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.

കണക്കിന് 150ൽ 126 മാർക്കാണ് താരം കരസ്ഥമാക്കിയത്. താൻ ജീനിയസല്ലെങ്കിലും അത്ര മോശമല്ലാത്ത വിദ്യാർത്ഥിയായിരുന്നു എന്നാണ് മാർക്ക് ലിസ്റ്റ് പങ്കുവെച്ച് വിദ്യ ബാലൻ കുറിക്കുന്നത്. എല്ലാവരോടും പത്താം ക്ലാസ്സിലെ കണക്കിന്‍റെ മാർക്ക് കമന്‍റ് ചെയ്യാനും വിദ്യ ആവശ്യപ്പെടുന്നുണ്ട്.

577 മാർക്കാണ് വിദ്യ കരസ്ഥമാക്കിയത്. ഇംഗ്ലീഷിന് 100ൽ 78ഉം, സയൻസിന് 150ൽ 128ഉം ഫ്രഞ്ചിന് 100ൽ 87ഉം മാർക്ക് വീതമാണ് വിദ്യ ബാലൻ നേടിയത്. അടുത്തിടെ ദീപിക പദുകോണും മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരുന്നു.

ശകുന്തള ദേവി എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായാണ് വിദ്യാ ബാലൻ മാർക്ക് ലിസ്റ്റ് പങ്കുവെച്ചത്.

ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 31നാണ് ശകുന്തള ദേവി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ശകുന്തള ദേവിയിൽ പതിവ് പോലെ വിദ്യാ ബാലന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അനു മേനോനാണ് സംവിധാനം.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് വീട്ടമ്മയുടെ ജീവിതം തകർത്തു

Read Next

3 ലക്ഷം മലയാളികൾ തിരിച്ചെത്തി