ആഭ്യന്തര ടൂറിസത്തിൽ ജില്ലയ്ക്ക് നേട്ടം : മന്ത്രി റിയാസ് 

കാഞ്ഞങ്ങാട്  : കോവിഡാനന്തരം  ആഭ്യന്തരടൂറിസത്തിൽ കാസർകോട് ജില്ലയ്ക്ക് വൻ വർധനവുണ്ടായതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ. റിയാസ്. മൂന്ന് മാസത്തിനിടെ 75,000 ആഭ്യന്തര വിനോദ സഞ്ചാരികൾ ജില്ലയിലെത്തിയതായി പുതിയകോട്ട ടൗൺസ്ക്വയർ ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു.

കാസർകോട് വികസന പാക്കേജിലുൾപ്പെടുത്തി 52 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ടൗൺ സ്ക്വയറിന്റെ നിർമാണം ദ്രുതഗതിയിലാണ് പൂർത്തിയാക്കിയത്. സാംസ്കാരിക, പൊതു പരിപാടികൾ നടത്താൻ കാഞ്ഞങ്ങാടിന് സ്വന്തമായി ഒരിടം വേണമെന്ന ലക്ഷ്യത്തോടെയാണ് ഇ.ചന്ദ്രശേഖരൻ എംഎൽഎ ഇടപെട്ട് പദ്ധതി നടപ്പിലാക്കിയത്.

ഓപ്പൺ സ്റ്റേജ്, ഇരിപ്പിടങ്ങൾ, കോഫി കഫേ തുടങ്ങിയ സൗകര്യങ്ങൾ ടൗൺ സ്ക്വയറിൽ ഒരുക്കിയിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി  ടൗൺ സ്ക്വയർ നിലവിൽ വന്നതോടെ നഗരത്തിൽ പൊതുപരിപാടികൾക്ക് ഇടമില്ലെന്ന പരാതിക്ക് പരിഹാരമാകും.

കാഞ്ഞങ്ങാട്ട് പൊതുപരിപാടികൾ സംഘടിപ്പിക്കാൻ സ്ഥല പരിമിതിയുണ്ട്. ടൗൺ സ്ക്വയർ ഒരുങ്ങിയതോടെ കാഞ്ഞങ്ങാടിന്റെ മുഖഛായ തന്നെ മാറിയെന്നും ചടങ്ങിൽ  ആധ്യക്ഷം വഹിച്ച നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത അഭിപ്രായപ്പെട്ടു.

LatestDaily

Read Previous

‘ജഡ്‌ജി സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാകുന്ന മനസിന് ഉടമ’

Read Next

ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു; രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം