കാഞ്ഞങ്ങാട്: ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 20 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിലായി.
കാസർകോട് അടുക്കത്ത്ബയലിലെ മെഹമൂദ്. കെ എ 54, മുഹമ്മദ് ഏ.ഏ എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ, എസ്ഐ സതീശൻ, ശരത് രാജീവൻ, ഏഎസ്ഐ രാമചന്ദ്രൻ, ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ ഏഎസ്ഐ അബൂബക്കർ സിപിഒ നികേഷ്, സജിത്ത് എന്നിവരുമുണ്ടായിരുന്നു.