ഫാഷൻ ഗോൾഡ് വീട്ടമ്മയുടെ ജീവിതം തകർത്തു

കാഞ്ഞങ്ങാട് :ഫാഷൻ ഗോൾഡ്  നിക്ഷേപത്തട്ടിപ്പിൽ  പ്രതിസ്ഥാനത്ത് എം. എൽ. ഏ ആയതുകൊണ്ടു മാത്രം മുട്ടുവിറച്ച് പരാതിയിൽ കേസെടുക്കാത്ത പോലീസും നിയമസഭാംഗമെന്ന  പരിരക്ഷയിൽ  വഞ്ചനക്കേസിൽ   നിന്ന് പോലീസ് ഒഴിവാക്കിയ എം. സി. ഖമറൂദ്ദീനും ചന്തേരയിലെ മന്ത്രവാദി പൂക്കോയ തങ്ങളും  കാണണം പടന്ന വടക്കേപ്പുറത്തെ എൻ. പി. നസീമയുടെ കഷ്ടതകൾ.

ഉള്ള സമ്പാദ്യം മുഴുവൻ എം. എൽ. ഏ ചെയർമാനായ തട്ടിപ്പ് കമ്പനിയിൽ നിക്ഷേപിച്ച  വടക്കേപ്പുറത്തെ നസീമ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന്റെ   വാടക കൊടുക്കാൻ വഴില്ലാതെ ഈ വീട്ടമ്മ കുടിയിറക്ക് ഭീഷണിയിലാണ് . 2 തവണയായി  നസീമ 8 ലക്ഷം രൂപയാണ് ലീഗ് എം. എൽ. ഏ എം. സി. ഖമറൂദ്ദീന്റെ കറക്കു കമ്പനിയിൽ നിക്ഷേപിച്ചത്.

ഭർത്താവുപേക്ഷിച്ച നസീമയ്ക്ക് ജീവനാംശമായി ലഭിച്ച  തുക മുഴുവൻ ഫാഷൻ ഗോൾഡ് സ്ഥാപനത്തിൽ  നിക്ഷേപിക്കുകയായിരുന്നു. ആദ്യകാലത്ത് നിക്ഷേപത്തിന്  പലിശ  കിട്ടിയിരുന്നു വെങ്കിലും ഇപ്പോൾ പലിശ യുമില്ല  മുതലുമില്ല എന്ന അവസ്ഥയിലാണ്.

നാല് മാസത്തെ വാടക കുടിശ്ശികയുളള ഇവർ ഏത് നിമിഷവും പടന്ന  വടക്കേപ്പുറത്തെ  വാടക ക്വാർട്ടേഴ്സിൽ നിന്നും ഇറങ്ങിപ്പോകണ്ട അവസ്ഥയിലാണ്. പറക്കമുറ്റാത്ത രണ്ട് പെൺമക്കളുടെ മാതാവായ നസീമ  ഇവർ പടന്നയിലെ ഒരു ക്ലബ്ബിന്റെ  കാരുണ്യത്താലാണ് പട്ടിണിയില്ലാതെ ജീവിച്ചു പോരുന്നത്.  പടന്ന ടുസ്റ്റാർ ക്ലബ്ബാണ് ഇവരുടെ കുടുംബത്തിന്  6 മാസത്തേക്ക് സൗജ്യമായി ഭക്ഷണ സാധനങ്ങൾ  നല്കിയത്. ഇതിനായി പടന്ന ഒാരിമുക്കിലെ കടയിൽ  ക്ലബ്ബ് ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് .

എം.സി ഖമറൂദ്ദീൻ നസീമയുടെ  പട്ടിണിയും പരിവട്ടവും കണ്ട്  കണക്കിലെടുത്ത് നിക്ഷേപത്തുകയെ ങ്കിലും തിരികെ കൊടുക്കണമെന്നാണ് നാട്ടുകാരുടെ  അഭിപ്രായം.

അത്രമേൽ ദുരിതമയമാണ് നസീമയുടെ ഇപ്പോഴത്തെ ജീവിതം .

എം. എൽ. ഏയുടെ നിക്ഷേപത്തട്ടിപ്പിൽ ഇന്നുവരെ ഒരഭിപ്രായവും പറയാത്ത ലീഗ് വിഷയത്തിലിടപ്പെട്ട് പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന  ആവശ്യം ശക്തമായിട്ടുണ്ട്.-

LatestDaily

Read Previous

പോക്സോ കേസ്സിൽ ഡോക്ടർ ദമ്പതികൾ പ്രതികൾ

Read Next

ഞാനും അത്ര മോശമല്ല: വിദ്യാ ബാലന്‍