വിഴിഞ്ഞം സമരം: ചർച്ചയ്ക്കു തയ്യാറെന്ന് മന്ത്രി വി.അബ്ദുറഹിമാൻ

വിഴിഞ്ഞം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ തൊഴിലാളി നേതാക്കൾ ചർച്ചയ്ക്ക് തയാറാകുന്നില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. പല തവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. വിഴിഞ്ഞവുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത് മറ്റൊരു സർക്കാർ ആരംഭിച്ച പദ്ധതിയാണ്. ഇതൊരു വലിയ പദ്ധതിയായതിനാൽ അടുത്ത സർക്കാരിന് അത് തുടരേണ്ടിവരും. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും തൊഴിലാളി വിരുദ്ധ നടപടികൾ ഉണ്ടാകില്ല. പ്രത്യേകിച്ചും മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്ന സർക്കാരാണ്. ഏത് സമയത്തും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

K editor

Read Previous

സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജം; പൊലീസ് റിപ്പോർട്ട്

Read Next

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം; രാജ്യത്ത് 8 യൂട്യൂബ് ചാനലുകൾ നിരോധിച്ചു