ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: തൈക്കടപ്പുറം സീറോഡ് പെൺകുട്ടി പീഡനക്കേസ്സിൽ കാസർകോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് ചെയർമാൻ പോലീസ് ഉദ്യോഗസ്ഥനയച്ച ഷോക്കോസ് നോട്ടീസ് പുറത്തായതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പി.ആർ. മനോജ് ഹൈക്കോടതിയെ സമീപിച്ചു.
നിരവധി പ്രതികൾ ചേർന്ന് പീഡനത്തിരയാക്കി ഗർഭം ധരിച്ച സീറോഡ് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ അരിമല ആശുപത്രിയിൽ ഗർഭഛിദ്രത്തിന് വിധേയമാക്കിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസ്സെടുക്കാത്ത പോലീസ് നടപടിയിൽ വാർത്തചൂട് പിടിച്ചതിന് പിന്നാലെയാണ് പോലീസ് ഇൻസ്പെക്ടർ പി.ആർ. മനോജിന്, മുൻ ജില്ലാ ജഡ്ജ് കൂടിയായ ജുവനൈൽ ജസ്റ്റിസ് ചെയർമാൻ ഷോക്കോസ് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രസ്തുത ഷോക്കോസ് നോട്ടീസിന്റെ ഡ്രാഫ്റ്റ് കോപ്പിയടക്കമുള്ള ചിത്രവും വാർത്തയും ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് പോലീസ് ഇൻസ്പെക്ടർ കോടതിയെ സമീപിച്ചത്.
ചില സംഘടനകളും ഷോക്കോസ് നോട്ടീസിന്റെ പകർപ്പ് പുറത്തുവിട്ടിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥന് ഇത്തരത്തിൽ ലഭിക്കുന്ന ഷോക്കോസ് നോട്ടീസ് രഹസ്യസ്വഭാവമുള്ളതാണെന്നും ഇത് പരസ്യപ്പെടുത്താൻ പാടില്ലെന്നും ചൂണ്ടിക്കാട്ടി ഇതിൽ അന്വേഷണമാവശ്യപ്പെട്ടാണ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ മനോജ് കോടതിയിലെത്തിയത്.