ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചന്തേര: ഫാഷൻ ഗോൾഡ് പരാതികൾ കൈയ്യിൽ വാങ്ങിയിട്ട് മാസം ഒന്നര കഴിഞ്ഞിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ ഒളിച്ചുകളിച്ച ചന്തേര പോലീസ് ഐപി, എസ്.നിസ്സാം നാണക്കേട് വരുത്തിവെച്ചത് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക്.
ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കുടുങ്ങിയ 12 പേരിൽ ഏഴോളം പേർ നേരത്തെ ചന്തേര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും, ആ പരാതികളെല്ലാം തിരിച്ചുകൊടുത്ത് പോലീസ് മടക്കി അയച്ചതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവിയെ നേരിൽക്കണ്ട് 12 പേരും പരാതി നൽകിയത്.
പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടും, നടപടിയില്ലാതിരുന്നതിനാലാണ് പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകുന്നതെന്ന് പരാതിക്കാർ പോലീസ് മേധാവിയോട് പറയുകയും ചെയ്തിരുന്നു.
പോലീസ് മേധാവി സാധാരണ ഗതിയിൽ ചെയ്യേണ്ടത് ”റജിസ്റ്റർ എ കേയ്സ് അണ്ടർ ഇൻവെസ്റ്റിഗേഷൻ ” (പരാതിയിൽ കേസ്സ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം) എന്ന് ഈ പരാതികളുടെ പുറത്തെഴുതി പരാതിക്കാർ താമസിക്കുന്ന പ്രദേശത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് അയച്ചു കൊടുക്കുകയാണ് .
ഇതിന് വിരുദ്ധമായി 12 പരാതികളും അന്വേഷിക്കാൻ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് അയച്ചുകൊടുത്ത പോലീസ് മേധാവിയുടെ നടപടിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം.
പരാതിയിൽ കേസ്സ് റജിസ്റ്റർ ചെയ്യാൻ പോലീസ് മേധാവി പറയാതെ, സമ്പന്നരായ പ്രതികളുടെ ഉത്തരവാദിത്തം പോലീസ് മേധാവി തന്റെ തലയിൽ ചാർത്തി ഒഴിഞ്ഞുമാറിയെന്നാണ് ചന്തേര ഇൻസ്പെക്ടർ എസ്. നിസ്സാമിന്റെ വാദം.
നിസ്സാമിന്റെ ഈ വാദത്തിൽ കഴമ്പില്ലാതെയുമില്ല. കാരണം പോലീസ് മേധാവി ഏറ്റുവാങ്ങിയ പരാതികളിൽ കേസ്സ് റജിസ്റ്റർ ചെയ്യണമെന്ന് മേധാവിക്ക് പറയാമായിരുന്നിട്ടും, മേധാവി ആദ്യം തന്നെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി.
എസ്പി, ഒഴിഞ്ഞു മാറിയ പരാതിയിൽ കേസ്സെടുക്കണമെന്ന് പിന്നീട് എഴുതിച്ചേർക്കാനുള്ള അധികാരം ഡിവൈഎസ്പിക്കുമില്ല.
ഡിവൈഎസ്പി 12 പരാതികളും പോലീസ് മേധാവിയിൽ നിന്ന് ഏറ്റുവാങ്ങിയ കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം.പി. വിനോദ് ആ പരാതികൾ പരാതിക്കാരുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക്
അയക്കുന്നതിന് പകരം മൊത്തം പരാതികളും ചന്തേര ഇൻസ്പെക്ടർക്ക് അയച്ചുകൊടുത്തതിലും പാളിച്ചകൾ സംഭവിച്ചു.
12 പരാതിക്കാരും താമസിക്കുന്ന പോലീസ് സ്റ്റേഷനുകളിൽ ഈ പരാതികൾ അയച്ചുകൊടുത്തിരുന്നുവെങ്കിൽ, 12 കേസ്സുകൾ റജിസ്റ്റർ ചെയ്യുമായിരുന്നു.
ഇനി പരാതിക്കാർ ഈ പരാതികളുമായി കോടതിയിലെത്തിയാലും 12 കേസ്സുകൾ 12 പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യേണ്ടതായി വരും.
ഫാഷൻ ഗോൾഡ് പരാതികളിൽ നടപടികളൊന്നുമെടുക്കാതെ ചന്തേര ഐപി പോലീസ് സ്റ്റേഷൻ ഫ്രിഡ്ജിനകത്ത് തണുപ്പിച്ചുവെച്ച നടപടി ജില്ലാ പോലീസ് മേധാവിക്കാണ് കളങ്കമേൽപ്പിച്ചത്.