ബിജെപിയുടെ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു

ബി.ജെ.പിയുടെ പാർലമെന്‍ററി ബോർഡ് നവീകരിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരെ ഉന്നതതല സമിതിയിൽ നിന്ന് ഒഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പുതുമുഖങ്ങളും ബോർഡിൽ ഇടം നേടിയിട്ടുണ്ട്.

2024 ലെ നിർണായകമായ പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പാർലമെന്ററി ബോർഡിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഷഹവാനസ് ഹുസൈന്‍റെ പേര് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആകെ 15 പേരെയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പ്രധാനമന്ത്രി മോദി, അമിത് ഷാ, ദേവേന്ദ്ര ഫട്നാവിസ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

പാർലമെന്‍ററി ബോർഡ് അംഗങ്ങൾ: ജെ പി നദ്ദ (ചെയർമാൻ), നരേന്ദ്ര മോദി, രാജ്നാഥ് സിംഗ്, അമിത് ഷാ, ബി എസ് യെദ്യൂരപ്പ, സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, ഇഖ്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായണ് ജാതി, ബി എൽ സന്തോഷ് (സെക്രട്ടറി).

Read Previous

സൗദിയിൽ ഞായർ വരെ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Read Next

എല്ലാ രാജ്യക്കാര്‍ക്കുമുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷൻ ആരംഭിച്ച് ഖത്തർ