ഫോട്ടോഗ്രാഫർ മരണപ്പെട്ടു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ ഫോട്ടോഗ്രാഫർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലെ സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ചെറുവത്തൂർ കിഴക്കെ  മുറിയിലെ ടി.വി ജയപ്രകാശാണ് 41, മരണപ്പെട്ടത് .

നെഞ്ച്്്വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രി ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലും,  പിന്നീട് കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു.

ഫോട്ടോഗ്രാഫി ജോലിക്കൊപ്പം സഹോദരനോടൊപ്പം മരപ്പണി കൂടി ചെയ്തു വരികയായിരുന്നു.

ചന്തേരയിലെ വിജഷയാണ് ഭാര്യ : വേദിക് മകൻ  ടി.വി.ഭാനുപ്രകാശ് സഹോദരൻ.

LatestDaily

Read Previous

മത്സ്യ ബന്ധനം നടത്തുന്നവർക്കും, വിൽപ്പന നടത്തുന്നവർക്കും, കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

Read Next

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് സമാന്തര മദ്യ വിൽപ്പന