ഗായകനും നടനുമായ കാംപ്ബെൽ ഡാനിഷ് അന്തരിച്ചു

ന്യൂയോർക്ക്: പ്രശസ്ത പോപ്പ് ഗായകനും നടനുമായ ഡാരിയസ് കാംപ്ബെൽ ഡാനിഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. അമേരിക്കയിലെ മിനസോട്ടയിൽ വെച്ചായിരുന്നു അന്ത്യം. ഡാനിഷിന്‍റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ മരണകാരണം വ്യക്തമല്ല. 

യുകെയിലെ ഗ്ലാസ്ഗോയിൽ സ്കോട്ടിഷ് മാതാവിന്റെയും ഇറാനിയൻ പിതാവിന്‍റെയും മകനായി ജനിച്ച കാംപ്ബെൽ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയനായത്. 2002-ൽ അദ്ദേഹം തന്‍റെ ആദ്യ ആൽബമായ ‘ഡൈവ് ഇൻ’ പുറത്തിറക്കി. പിന്നീട് പുറത്തിറങ്ങിയ കളർ ബ്ലൈൻഡും ടോപ്പ് ലിസ്റ്റിൽ ഇടംനേടി.

Read Previous

കോവിഡിന് ശേഷം വരുമാനം ഇല്ല ;ലോട്ടറി വില്പന തടയരുതെന്ന് സംസ്ഥാനങ്ങൾ

Read Next

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിലക്കാനാകില്ലെന്ന് സുപ്രീംകോടതി