ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മാനന്തവാടി: മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലിയെ സ്ഥാനം രാജിവെപ്പിക്കാന്‍ തീവ്ര ശ്രമവുമായി കോണ്‍ഗ്രസ്. കോൺഗ്രസിന്റെ ഉന്നത നേതൃത്വം എടുത്ത തീരുമാനം നടപ്പാക്കാൻ പാടുപെടുകയാണ് മാനന്തവാടിയിലെ നേതാക്കൾ. ഇന്നലെ കൽപ്പറ്റയിൽ ചേർന്ന കോൺഗ്രസ് ഉന്നതതലയോഗമാണ് നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലിയെ തൽസ്ഥാനത്ത് നിന്ന് നീക്കി കുഴിനിലം വാർഡ് കൗൺസിലർ ലേഖ രാജീവിനെ നഗരസഭാ ചെയർപേഴ്സണായി നിയമിക്കാൻ തീരുമാനിച്ചത്.
ഈ തീരുമാനം നടപ്പിലാക്കാൻ സി.കെ രത്നവല്ലി നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജിവയ്ക്കണം. എന്നാൽ ഒരു കാരണവശാലും രാജിവയ്ക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് സി.കെ. രത്നവല്ലി.
ഞായറാഴ്ച രാത്രി രാജിക്കാര്യം സംസാരിക്കാന്‍ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. എന്‍.കെ. വര്‍ഗീസ്, വി.വി. നാരായണ വാരിയര്‍ എന്നിവരോട് വളരെ രൂക്ഷമായ രീതിയിലാണ് സി.കെ. രത്നവല്ലി പ്രതികരിച്ചത്. ഇവര്‍ ഒടുവിൽ ശ്രമം പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. ഉന്നത നേതാക്കളുടെ തീരുമാനം എങ്ങനെ നടപ്പാക്കുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് മാനന്തവാടിയിലെ കോൺഗ്രസ് നേതാക്കള്‍.