ഉത്തര്‍പ്രദേശിലെ കാഡ്ബറി ഗോഡൗണില്‍ 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകള്‍ കവര്‍ന്നു

ലഖ്‌നൗ: പ്രമുഖ മധുരപലഹാര നിർമ്മാതാക്കളായ കാഡ്ബറിയുടെ യുപിയിലെ ഗോഡൗണില്‍ വന്‍ മോഷണം. ലഖ്‌നൗവില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് മോഷണം നടന്നത്. ഗോഡൗണിൽ നിന്ന് 17 ലക്ഷം രൂപ വിലവരുന്ന ചോക്ലേറ്റുകൾ മോഷ്ടിക്കപ്പെട്ടതായി കാഡ്ബറി വിതരണക്കാരനായ രാജേന്ദ്രസിങ് സിദ്ധു പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ചിന്‍ഹാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കാഡ്ബറി വിതരണക്കാരനായ രാജേന്ദ്രസിംഗ് സിദ്ദു, കവർച്ചക്കാരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ തങ്ങളെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.

Read Previous

ഗുജറാത്തിൽ വന്‍ വ്യാജപാല്‍ വേട്ട; 4,000 ലിറ്റർ പിടിച്ചെടുത്തു

Read Next

എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി; പദവി റദ്ദാക്കി ഹൈക്കോടതി