മദ്യവില്‍പ്പന; സമയം നീട്ടണം:ബെവ്‌കോ

Kerala State Beverages

ലക്ഷ്യം ഓണവില്‍പ്പന

തിരുവനന്തപുരം: ഓണവില്‍പ്പന മുന്നില്‍ക്കണ്ട് മദ്യവില്‍പ്പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഔട്ടലെറ്റുകളിലടക്കം പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ. നിലവില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്‍പ്പന  സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശിപാര്‍ശ.

ഓണവില്‍പ്പന  മുന്നില്‍ കണ്ടാണ് ബെവ്‌കോ ഇപ്പോള്‍ ഈ ശിപാര്‍ശ വച്ചിരിക്കുന്നത്. ഓണം സീസണിലാണ് ബെവ്‌കോയില്‍ ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടക്കാറ്.

സാധാരണ ഗതിയില്‍ ഓഫീസ് ജോലി കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് 5 മണിക്ക് മദ്യഷോപ്പുകള്‍ അടയ്ക്കുന്നതുമൂലം മദ്യം വാങ്ങാന്‍ കഴിയാത്ത സ്ഥിതി  ഉണ്ടെന്ന് ബെവ്‌കോ ചൂണ്ടിക്കാട്ടുന്നു.

വിഷയം സര്‍ക്കാര്‍ പരിഗണനയിലാണ്. ഓണം അടുത്തെത്തിയതു കൊണ്ടുതന്നെ  വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബെവ്‌കോ അധികൃതര്‍ പറയുന്നു.

മുൻവർഷങ്ങളിലെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ മദ്യ വില്‍പ്പനയില്‍ വലിയ ഇടിവാണ് കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

LatestDaily

Read Previous

യുഏഇയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി കാഞ്ഞങ്ങാട്ടുകാരനും

Read Next

ഓൺലൈൻ ഭ്രാന്ത് യുവാവിനെ മാനസിക കേന്ദ്രത്തിലാക്കി