ഇന്ന് ചിങ്ങം ഒന്ന് ; പുതുവര്‍ഷ പുലരിയിൽ കേരളം

കേരള നാടിന് ഇന്ന് ചിങ്ങം 1. മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്ന് പുതുവർഷത്തിന്‍റെ തുടക്കമാണ്. കർക്കടകവും, പേമാരിയും ഒഴിഞ്ഞ് ചിങ്ങപ്പുലരി പിറവിയെടുക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. കൊവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും.

ഓരോ ചിങ്ങമാസവും കാർഷിക സംസ്കാരത്തിന്‍റെയും ഓണക്കാലത്തിന്‍റെയും ഗൃഹാതുര സ്മരണകൾ ഉണർത്തുന്നു. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസം മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം ചിങ്ങം 1 കർഷക ദിനം കൂടിയാണ്.

Read Previous

കുവൈറ്റിൽ ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കി

Read Next

കൊവിഡ് കരുതൽ ഡോസ് വിതരണം കൂട്ടണം; ​ സംസ്ഥാനങ്ങൾക്ക് നിർദേശം