സീറോഡ് പെൺകുട്ടി കേസ്സിൽ വനിതാ ഡോക്ടറെ പ്രതിചേർത്തു

അരിമല ആശുപത്രിയിലെ  ഗർഭാശയരോഗ വിദഗ്ധ ഡോ. അംബുജാക്ഷി ഒളിവിൽ

നീലേശ്വരം:  സീറോഡ്  പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയയാക്കിയ വനിതാ ഡോക്ടർക്കെതിരെ നീലേശ്വരം പോലീസ് കേസ്സെടുത്തു. 

പതിനാറുകാരി പെൺകുട്ടിയെ സ്വന്തം  പിതാവ് ഉൾപ്പെടെയുള്ള സംഘം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളുടെ എണ്ണം എട്ടായി.

പീഡനത്തിനിരയായി ഗർഭിണിയായ  പെൺകുട്ടിയെ നിയമവിരുദ്ധമായി  ഗർഭഛിദ്രത്തിനിരയാക്കിയ ഡോ. അംബുജാക്ഷിക്കെതിരെയാണ് നീലേശ്വരം  പോലീസ് കേസ്സെടുത്തത്. 

പെൺകുട്ടിയുടെ  പിതാവ് തന്നെയാണ് കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ച് വ്യാജ വിവരങ്ങൾ നൽകി ഗർഭഛിദ്രത്തിന് വിധേയയാക്കിയത്.

പെൺകുട്ടിയെ വയസ്സും വിവരങ്ങളും ചോദിച്ചറിയാതെയാണ്  ഡോക്ടർ ഗർഭഛിദ്രത്തിന് വിധേമാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അഴീത്തല പീഡനത്തിൽ  വ്യത്യസ്ത സംഭവങ്ങളിലായി  6 പോക്സോ കേസുകളാണ് നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്തത്.

കേസിലെ  പ്രധാന പ്രതിയായ  ക്വിൻറൽ മുഹമ്മദ് ഒഴികെയുള്ള  പ്രതികളെയെല്ലാം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.  ഇവർ റിമാന്റിലാണ്.  ഗർഭഛിദ്രം നടത്തിയ വനിതാ ഡോക്ടർക്കെതിരെ  കേസെടുക്കാത്തതിന് അന്വേഷണോദ്യോഗസ്ഥന് ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജ് കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു.

ഗർഭഛിദ്രം നടത്തി  കുഴിച്ചിട്ട ഭ്രൂണം കോടതി നിർദ്ദേശപ്രകാരം  ഡി.എൻ.ഏ  പരിശോധന്ക്കയച്ചിട്ടുണ്ട്.  ഇതിന്റെ പരിശോധനാഫലം പുറത്തുവരുന്നതോടെ  പെൺകുട്ടിയുടെ ഗർഭത്തിനുത്തരവാദി ആരെന്ന് വ്യക്തമാകും. 

അതിനിടെ  കേസിൽ പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ട വനിതാ ഡോക്ടർ  ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന്  ശ്രമം തുടങ്ങി.

അഴീത്തല പീഡനക്കേസിൽ  ഒന്നാം പ്രതി  പീഡനത്തിനിരയായ  പെൺകുട്ടിയുടെ പിതാവായ  പിതാവായ മദ്രസ്സാ അധ്യാപകനാണ് ഞാണിക്കടവിലെ  ഓട്ടോഡ്രൈവർ  റിയാസ് 20, പുഞ്ചാവി പിള്ളേർപീടികയിൽ ടി.വി. മുഹമ്മദലി, പുഞ്ചാവിയിൽ  17 കാരൻ, പടന്നക്കാട്ടെ ടയർഷോപ്പുടമ  നീലേശ്വരം തൈക്കടപ്പുറത്തെ അറുപത്തിയഞ്ചുകാരൻ,  അഹമ്മദ് പടന്നക്കാട്ടെ ജീംഷെരീഫ് എന്നിവരടക്കമുള്ള  പ്രതികൾ  റിമാന്റിലാണ്.

കേസിൽ പ്രധാനപ്രതിയായ പടന്നക്കാട്ടെ ക്വിന്റൽ മുഹമ്മദ് ഒളിവിലാണ്. 

എട്ടാം തരം മുതൽ പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി പിന്നീട് മാതാപിതാക്കളുടെ ഒത്താശയോടെയാണ്  മറ്റുള്ള പ്രതികളുടെ ലൈംഗിക പീഡനത്തിനിരയായത്.

കുട്ടിയെ  കർണ്ണാടകയിലെ മെർക്കാറയിലടക്കം  കൂട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയതായി വ്യക്തമായിട്ടുണ്ട്. 

നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പി.ആർ.  മനോജിനാണ് കേസന്വേഷണത്തിന്റെ ചുമതല.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് പരാതിയുറക്കം പോലീസ് ഉന്നതർ ഉറ്റുനോക്കുന്നു

Read Next

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് ദ്രുതപരിശോധന വേണ്ട