ഫിഫ ലോകകപ്പ്; പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു

പൊതുജനാരോഗ്യ മന്ത്രാലയം “ആരോഗ്യകരമായ ഫിഫ ലോകകപ്പ് ഖത്തർ 2022 – കായികത്തിനും ആരോഗ്യത്തിനും ഒരു പാരമ്പര്യം സൃഷ്ടിക്കുന്നു” എന്ന പേരിൽ ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു. സുപ്രീം കമ്മിറ്റിയുമായി സഹകരിച്ചാണ് വെബ് സൈറ്റ് ആരംഭിച്ചത്. ലോകാരോഗ്യ സംഘടന, ഫിഫ തുടങ്ങിയവരുമായുള്ള പങ്കാളിത്തത്തിന്‍റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടുകയാണ് വെബ്സൈറ്റിന്‍റെ ലക്ഷ്യം.

മൂന്ന് വർഷം മുമ്പ് 2021 ഒക്ടോബറിലാണ് ഈ പങ്കാളിത്തം ഔദ്യോഗികമായി ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി ലോകകപ്പിനെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനുള്ള പ്രോത്സാഹനമാക്കി മാറ്റാനും ഭാവിയിലെ മെഗാ കായിക മത്സരങ്ങൾ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള മാതൃകയാക്കാനുമാണ് ഖത്തർ ലക്ഷ്യമിടുന്നത്.

ഈ ചരിത്രപരമായ പങ്കാളിത്തത്തിൽ, ലോകാരോഗ്യ സംഘടന, ഫിഫ, എസ്‌.സി. എന്നിവയുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് സുപ്രീം ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻസ് കമ്മിറ്റി ചെയർമാൻ അലി അബ്ദുല്ല അൽ ഖാതർ പറഞ്ഞു.

K editor

Read Previous

‘എഴുതിയത് അശ്ലീലമെങ്കില്‍ അതനുഭവിച്ച എന്റെ ഗതി ഊഹിച്ച് നോക്കൂ’

Read Next

ഷാജഹാന്‍ വധക്കേസിൽ എട്ട് പ്രതികളും പിടിയിലായതായി സൂചന