ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജലോർ: ജലോറിൽ അധ്യാപകന്റെ മർദ്ദനമേറ്റ് ദളിത് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതൊക്കെ എല്ലായിടത്തും നടക്കുന്ന സംഭവമാണെന്നാണ് ഗെലോട്ടിന്റെ പ്രതികരണം.
“ഇതൊക്കെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവമല്ലേ. പത്രവും ടി.വി യും ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഈ സംഭവത്തെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു. സ്വന്തം സംസ്ഥാനത്താകട്ടെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലാകട്ടെ, ഞങ്ങള്‍ എല്ലായിപ്പോഴും പൊതുസമൂഹത്തിനു ന്യായമെന്ന് തോന്നുന്ന നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അതിനി ഉദയ്പ്പൂരിലാണെങ്കിലും, ജലോറിലാണെങ്കിലും. പ്രതിപക്ഷത്തിരിക്കുന്നിടത്തോളം കാലം ബി.ജെ.പി ഇതൊരു പ്രശ്നമാക്കി മാറ്റാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്തു തന്നെയാണെങ്കിലും ഈ സംഭവത്തിന് കാരണക്കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനപ്പുറം എന്താണ് ചെയ്യേണ്ടത്?” അദ്ദേഹം ചോദിച്ചു
ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച് കൊലപ്പെടുത്തിയത്. സ്കൂളിലെ ഒരു പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് വിദ്യാർത്ഥിയെ അധ്യാപകൻ മര്‍ദ്ദിച്ചത്.