ജോജു ജോർജ് നായകനായ പീസ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി

നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ജോജു ജോർജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം ഓഗസ്റ്റ് 26ന് റിലീസ് ചെയ്യും. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ വേഷമാണ് ജോജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇത് നർമ്മത്തിൽ പൊതിഞ്ഞ ഒരു വേഷമാണെന്ന് പ്രമോ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി ഒരുക്കുന്ന ആക്ഷേപഹാസ്യ ചിത്രമാണ് പീസ്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി ആണ് ‘പീസി’ന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്‍റെ ബാനറിൽ ദയാപരനാണ്.

Read Previous

സവര്‍ക്കര്‍ വിവാദം, സംഘര്‍ഷം; ശിവമോഗയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

Read Next

തിരുവനന്തപുരത്ത് മാലിന്യസംസ്‌കരണ പ്ലാന്‍റിൽ മനുഷ്യക്കാലുകൾ; അന്വേഷണം ആരംഭിച്ചു