1000 ചിരട്ടയിൽ ഗാന്ധി ചിത്രം തീർത്ത് വിദ്യാർഥികള്‍

പനങ്ങാട്: 1000 ചിരട്ടയിൽ ഗാന്ധി ചിത്രം തീർത്ത് വിദ്യാർഥികള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ അധ്യാപകരും പൂർവ്വ വിദ്യാർഥികളും ചേർന്നാണ് ചിരട്ടയിൽ ഗാന്ധിജിയുടെ രൂപം തീർത്തത്. സ്കൂൾ വിദ്യാർഥികളാണ് ചിത്രത്തിനാവശ്യമായ മുഴുവൻ ചിരട്ടകളും ശേഖരിച്ച് കൊണ്ടുവന്നത്.

പരിപാടിക്ക്, പ്രധാനാധ്യാപകൻ സബീഷ് സി.പി. പി.ടി.എ പ്രസിഡന്റ് പ്രജീഷ് അധ്യാപകരായ ശ്രിനേഷ് , വിനൂപ്, ബിനീഷ് രാകേഷ് എന്നിവരും പൂർവ വിദ്യാർഥികളായ ദിൻ രാജ്, അഭിനവ്, സജേഷ് , സുഭാഷ് എന്നിവരും നേതൃത്വം നൽകി.

Read Previous

പെരിയോറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിന് കനല്‍ കണ്ണന്‍ അറസ്റ്റില്‍

Read Next

‘ഞാന്‍ മെഹ്നാസ് കാപ്പന്‍, ഇരുട്ടറയില്‍ തളക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ മകള്‍’; വൈറല്‍ സ്വാതന്ത്ര്യദിന പ്രസംഗം