‘സ്വാതന്ത്ര്യ ദിനത്തില്‍ കരിദിനമാചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നു’

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍‍. ബി.ജെ.പിയെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരിടത്തും കാണാൻ കഴിയില്ലെന്നും കെ.പി.സി.സി ഓഫീസിൽ പതാക ഉയർത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

അതേസമയം, ബ്രിട്ടീഷുകാരുടെ പാദസേവകരാണ് ആർഎസ്എസുകാരെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. നായനാർ പാർക്കിൽ ഇടതുമുന്നണിയുടെ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജൻ.

തെക്കൻ കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ഓഫീസുകളിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. നിയമസഭയിൽ സ്പീക്കർ എം ബി രാജേഷ് ദേശീയ പതാക ഉയർത്തി. എ.കെ.ജി സെന്‍ററിൽ മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള, എം.എൻ സ്മാരകത്തിൽ കാനം രാജേന്ദ്രൻ, കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് എന്നിവർ പതാക ഉയർത്തി. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി അനിൽകാന്ത് ദേശീയപതാക ഉയർത്തി.

K editor

Read Previous

ഫിഫ ലോകകപ്പ്: 60 ശതമാനം മാലിന്യവും പുനരുൽപാദിപ്പിക്കാൻ നഗരസഭ മന്ത്രാലയം

Read Next

പെരിയോറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിന് കനല്‍ കണ്ണന്‍ അറസ്റ്റില്‍