ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : മാസ്ക്കും കൈയ്യുറകളും ധരിക്കാതെ വ്യാപാരത്തിലേർപ്പെട്ട നഗരത്തിലെ 15 വ്യാപാരികൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
കോവിഡ് മാനദണ്ഡങ്ങൾ വകവെക്കാതെ കച്ചവടം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മുഖാവരണവും കയ്യുറയും ധരിക്കാതെ കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്. കോട്ടച്ചേരിയിലും നയാബസാറിലെയും ബസ്സ്റ്റാന്റിന് സമീപത്തുമായി പ്രവർത്തിക്കുന്ന ആർ.കെ. ഇലക്ട്രിക്കൽസ്, ജനത സ്റ്റീൽ സെൽവൺ മൊബൈൽ ഷോപ്പ്, മൊബൈൽ പ്ലസ്സ്,ഇംഗ്ഗീഷ് ക്ലബ്ല് ടെക്സ്റ്റയിൽ ,കേക്ക് ആന്റ് ബേക്കറി തുടങ്ങിയ 12കടകൾക്കെതിരെയാണ് കേസ്.
ഇന്നലെയും ഫർണിച്ചർ,സ്റ്റേഷനറി, പച്ചക്കറി കടയുടമകൾക്കെതിരെ 3 കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തത്.
മുഖാവരണവും കൈയ്യുറയും ധരിക്കാതെ കച്ചവടം നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.